കെയ്‌റോ:ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈലിന്റെ തീരത്ത് നവീനശിലായുഗത്തിലെ ഗ്രാമത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി. കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ശിലകളും മൃഗങ്ങളുടേതെന്ന് സംശയിക്കപ്പെടുന്ന ഫോസിലുകളുമാണ് കണ്ടെത്തിയതെന്നാണ് സൂചന. ദഖഹലിയ പ്രവിശ്യയിലെ ടെല്‍ എല്‍ സമാരയിലാണ് ഇവ കണ്ടെത്തിയത്. ഇത് ഗ്രാമത്തിന്‍റെ അവശേഷിപ്പുകളാണെന്നാണ് റിപ്പോര്‍ട്ട്.
ഈജിപ്ത്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള പുരാവസ്തു ഗേവഷകര്‍ സംയുക്തമായി നടത്തിയ ഗവേഷണത്തിനിടെയാണ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഭൂഗര്‍ഭ അറകളുമടക്കമുള്ള അവശേഷിപ്പുകള്‍ കണ്ടെത്തിയത്. ഇതേസമയം ഗവേഷകരുടെ രാജ്യങ്ങളോ, പുരാവസ്തു വകുപ്പോ ഇതു സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.
Post Your Comments