NewsInternational

കുഞ്ഞിനെ ലാളിക്കുന്ന അമ്മയുടെ 4800 വര്‍ഷം പഴക്കമുള്ള  ഫോസില്‍ കണ്ടെത്തി

തായ്‌പെയ്: കുഞ്ഞിനെ ലാളിക്കുന്ന അമ്മയുടെ 4800 വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി. തായ്‌വാനില്‍ നിന്നുമാണ് കുഞ്ഞിനെ കൈയില്‍ പിടിച്ച് ലാളിക്കുന്ന വിധത്തില്‍ സ്ത്രീയുടെ ഫോസില്‍ കിട്ടിയത്.സെന്‍ട്രല്‍ തായ്‌വാനില്‍ മനുഷ്യവാസം ഉണ്ടായിരുന്നതിന്റെ ഏറ്റവും പഴക്കം ചെന്ന സൂചനയാണിതെന്ന് ഗവേഷകര്‍ പറയുന്നു.

കാര്‍ബണ്‍ ഡേറ്റിംഗ് വഴിയാണ് ഫോസിലിന്റെ കാലപ്പഴക്കം ഗവേഷകര്‍ അളന്നത്. അമ്മയുടെ നീളം 1.6 മീറ്ററാണ് . കുഞ്ഞിന്‍റെ നീളം 50 സെന്റീമീറ്ററും . കുഞ്ഞിനെ ലാളിക്കുന്ന അമ്മയുടെ ഫോസില്‍ ഗവേഷകരെ ശരിക്കും അതിശയിപ്പിച്ചതായി നാഷണല്‍ മ്യൂസിയം ഓഫ് നാച്വറല്‍ സയന്‍സിലെ ആന്ത്രോപ്പോളജി ഡിപ്പാര്‍ട്ട്‌മെന്റ് കുറേറ്ററായ ചു വെയ്‌ലി പറഞ്ഞു. നേരത്തെ ഒരുമിച്ച് അടക്കം ചെയ്ത വിധത്തില്‍ അഞ്ചു കുട്ടികളുടെ ഫോസില്‍ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button