എത്യോപ്യ:ഹർള മേഖലയിൽ നടന്ന ഖനനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ആയിരം വർഷത്തിലധികം പഴക്കമുള്ള പുരാതന നഗരം കണ്ടെത്തി.ഈജിപ്ത്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഒരു സംഘം ആർക്കിയോളജിസ്റ്റുകളാണ് ഗവേഷണം നടത്തിയത്.വ്യാപാര കേന്ദ്രമായിരുന്നു പുതുതായി കണ്ടെത്തിയ നഗരമെന്ന് ഗവേഷകർ പറഞ്ഞു.
ആഭരണ നിർമാണത്തിന് പേരുകേട്ട നഗരമായിരുന്ന ഇവിടെ നിന്ന് പുരാതന കാലത്തെ ആഭരണങ്ങൾ, കല്ലുകൾ എന്നിവ കണ്ടെടുത്തു.ചെങ്കടൽ, ഇന്ത്യൻ സമുദ്രം തുടങ്ങിയ മേഖലയിൽ നിന്ന് എത്തുന്നവരുമായി വ്യാപാര ബന്ധം നടത്തിയിരുന്ന സ്വദേശിയരുടേയും വിദേശിയരുടേയും ഇടകലർന്ന സമൂഹമായിരുന്നു ഇവിടെ ഉണ്ടായിരുന്നത് എന്നും ഇവർ അറിയിച്ചു.
Post Your Comments