KeralaLatest News

പാലാരിവട്ടം പാലം നിര്‍മാണം; കണ്ടെത്തിയത് ഗുരുതര ക്രമക്കേട്, ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് ഇങ്ങനെ

തിരുവനന്തപുരം: പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ നടന്നത് ഗുരുതരക്രക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോ മാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പാലം ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാവുന്ന തരത്തിലുള്ള അപാകതയാണ് പാലത്തില്‍ കണ്ടെത്തിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാല്‍പ്പത്തിരണ്ട് കോടി രൂപ ചെലവിട്ട് നൂറ് വര്‍ഷത്തെ ഉപയോഗത്തിനായി നിര്‍മ്മിച്ച പാലം 2 വര്‍ഷം കൊണ്ട് ഉപയോഗശൂന്യമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ പിഡബ്ല്യൂ ഡിയെ ചുമതലപ്പെടുത്തിയതായി അറിയിച്ചു. പാലം പണിക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

10 മാസം കൊണ്ട് മാത്രമേ പാലം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ആകൂ എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാലത്തിന്റെ അടിത്തറയ്ക്ക് പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടാവസ്ഥ കണ്ടെത്തിയ കോണ്‍ക്രീറ്റ് സ്പാനുകള്‍ എല്ലാ മാറ്റണം. സിമെന്റും കമ്പിയും ആവശ്യത്തിന് ഉപയോഗിച്ചില്ലെന്നും ഇ ശ്രീധരന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലത്തിന് 18 പിയര്‍കാപ്പുകളാണ് ഉള്ളത്, ഇതില്‍ പതിനാറിലും പ്രത്യക്ഷത്തില്‍ തന്നെ വിള്ളലുള്ളതായി പരിശോധനയില്‍ കണ്ടെത്തി. ഇതില്‍ മൂന്നെണ്ണം അങ്ങേ അറ്റം അപകടകരമായ അവസ്ഥയിലാണ്. എല്ലാ പിയര്‍ കാപ്പുകളും കോണ്‍ക്രീറ്റ് ജാക്കറ്റ് ഇട്ട് ബലപ്പെടുത്തണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button