Latest NewsIndia

രാഹുല്‍ ഗാന്ധിയുടെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിപദം ഒഴിയുന്നകാര്യത്തില്‍ തീരുമാനമെടുത്ത് ഹരീഷ് റാവത്ത്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അധ്യക്ഷപദവി ഒഴിഞ്ഞതിനു പിന്നാലെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായി ഹരീഷ് റാവത്ത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, കോണ്‍ഗ്രസ് അധികാരത്തിലെത്തുകയാണെങ്കില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന ഹരീഷ് റാവത്തിന്റെ പരാമര്‍ശം വിവാദമായിരുന്നു.

രാമക്ഷേത്ര വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മുമ്പ് രണ്ട് തവണ രാമക്ഷേത്രമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ഡെറാഡൂണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത് അഞ്ച് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം യു.പി.എ മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നൈനിത്താളില്‍ നിന്ന് മത്സരിച്ച അദ്ദേഹം ഉത്തരാഖണ്ഡ് ബി.ജെ.പി പ്രസിഡണ്ട് അജയ് ഭട്ടിനോട് മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് തോറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button