![priyanka gandhi](/wp-content/uploads/2019/03/priyanka-gandhi.jpg)
മഹാരാജ്ഗഞ്ച്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. താങ്കള്‍ എപ്പോഴും 56 ഇഞ്ച് നെഞ്ചളവിനെ കുറിച്ച് വീരവാദം മുഴക്കുന്നു. എന്നാല്‍ താങ്കളുടെ ഹൃദയം എവിടെയാണെന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ പ്രിയങ്ക ഗാന്ധി ചോദിച്ചു.പാക്കിസ്ഥാനെ പരാമര്‍ശിച്ച് മോദി ദേശീയത പറയുന്നു. പാക്കിസ്ഥാനെ പരാമര്‍ശിച്ച് മോദി ദേശീയത പറയുന്നു. തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്നങ്ങളിലും മോദി ദേശീയത കാണുന്നില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മോദി ലോകത്തിലെ എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ചു. എന്നാല്‍ സ്വന്തം രാജ്യത്തെ കര്‍ഷകരെ മോദി സന്ദര്‍ശിച്ചില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
Post Your Comments