ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന​ത് വ്യാജ​പ്ര​ചാ​രണം: എല്ലാത്തിനും തന്‍റെ പേര് വലിച്ചിഴക്കുകയാണെന്ന് കെ.സി വേണുഗോപാൽ

കെപിസിസി ഭാരവാഹി പട്ടിക വൈകാൻ കാരണം താനല്ല

ഡൽഹി: ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന​ത് വ്യാജ​പ്ര​ചാ​ര​ണ​മാ​ണെന്നും എല്ലാത്തിലും തന്‍റെ പേര് വലിച്ചിഴക്കുന്നത് ചിലരുടെ ശീലമാണെന്നും ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്ത്. കെപിസിസി ഭാരവാഹി പട്ടിക വൈകാൻ കാരണം താനല്ലെന്നും പട്ടികയുമായി ബന്ധപ്പെട്ട ചർച്ചയിൽ താൻ ഇടപെട്ടിട്ടില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.

പ​ല കാ​ര്യ​ങ്ങ​ളും ത​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വെക്കാ​നാ​ണ് നീ​ക്ക​മെ​ന്നും അതിനോടൊന്നും താൻ പ്രതികരിക്കാറില്ലെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തും അ​തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ച​തും സം​സ്ഥാ​ന കോൺ​ഗ്ര​സ് നേ​തൃ​ത്വ​മാ​ണെന്നും വേണുഗോപാൽ പറഞ്ഞു.

സംസ്ഥാനത്ത് കുഴൽപ്പണക്കേസുകൾ കൂടുതൽ മലപ്പുറത്ത്: തെക്കൻ ജില്ലകളിൽ കേസുകളില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി

ഇക്കാര്യത്തിൽ പാർട്ടിക്കകത്ത് ആശയക്കുഴപ്പമില്ലെന്നും പട്ടിക വരുന്നത് ഒന്നോ രണ്ടോ ദിവസം വൈകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ അനാവശ്യ ചർച്ചകളുടെ ആവശ്യമില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button