ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധി രാജി പ്രഖ്യാപിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും പുതിയ അധ്യക്ഷനെ കണ്ടെത്താനാവാതെ നേതൃത്വം. പ്രിയങ്കഗാന്ധി നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവുമായി മുന്‍ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത് നേരത്തെ സോണിയാഗാന്ധിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സോണിയ വ്യക്തമാക്കിയിരുന്നു.
നിരവധി പേരുകൾ പരിഗണിക്കന്നുണ്ടെങ്കുിലും വ്യക്തമായൊരു തീരുമാനം നിർദേശിക്കാൻ എഐസിസിസക്കൊ പാർട്ടി പ്രവർത്തക സമിതിക്കോ കഴിഞ്ഞിട്ടില്ല. നിര്‍ണായക തീരുമാനം എടുക്കേണ്ട പാർട്ടി പ്രവർത്തക സമിതി ഈ ആഴ്ചയും ചേരാൻ സാധ്യതിയില്ലെന്നാണ് റിപ്പോർട്ടുകള്‍
മുതിര്‍ന്ന നേതാക്കളാരെങ്കിലും പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണോ അതോ യുവ നേതൃത്വം വരണോ എന്ന കാര്യത്തിലും അഭിപ്രായ വ്യത്യാസം തുടരുകയാണ്. തമ്മിലടി രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്തെക്ക് പകരക്കാരനെ കണ്ടെത്താനുള്ള അനൗദ്യോഗിക ചര്‍ച്ച പോലും നടക്കാത്ത അവസ്ഥയിലുമാണ് കോൺഗ്രസ്.
Post Your Comments