കുവൈറ്റ് സിറ്റി :കൃത്രിമം കാട്ടി 50 വിദേശികൾക്ക് ടൂറിസ്റ്റ് വിസ ലഭ്യമാക്കാൻ സാഹായിച്ച നാല് പേർ പിടിയിൽ. 4 സുഡാൻ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. ആഭ്യന്തരമന്ത്രാലയത്തിലെ ബന്ധം ഉപയോഗിച്ച് വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റിൽ കൃത്രിമം നടത്തി വീസയ്ക്ക് ഇവർ യോഗ്യത നേടി കൊടുത്തെന്നാണ് റിപ്പോർട്ട്. ഇവർ നൽകിയ വിസ ഉപയോഗിച്ച് ഏതൊക്കെ രാജ്യക്കാരാണ് കുവൈറ്റിൽ പ്രവേശിച്ചതെന്നു നിരോധിത പട്ടികയിലുള്ള ആരെങ്കിലും എത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നതായി അധികൃതർ അറിയിച്ചു.
Post Your Comments