Latest NewsCricket

വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്ക ശക്തമായ നിലയിൽ മുന്നേറുന്നു

ലണ്ടൺ: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ശക്തമായ നിലയിൽ മുന്നേറുന്നു. 34 ഓവർ അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെന്ന നിലയിലാണ്.

കുശാൽ പെരേര, ദിമുത് കരുണരത്നെ, കുശാൽ മെൻഡിസ് എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. 57 പന്തുകളിൽ അവിഷ്ക ഫെർണാണ്ടോ അർദ്ധസെഞ്ചുറി കുറിച്ചു. നിലവിൽ 56 റൺസെടുത്ത ഫെർണാണ്ടോയും റണ്ണൊന്നുമെടുക്കാതെ ആഞ്ജലോ മാത്യൂസുമാണ് ക്രീസിൽ.

ഇരു ടീമുകളുടെയും സെമി പ്രതീക്ഷകള്‍ അവസാനിച്ചതിനാല്‍ ജയിച്ച് പോയിന്റ് നില മെച്ചപ്പെടുത്താമെന്നതുമാത്രമാണു മല്‍സരത്തിലെ ജേതാക്കളുടെ നേട്ടം. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ശ്രീലങ്കയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. കെമാര്‍ റോച്ചിനു പകരം ഗബ്രിയേല്‍ ഷാനന്‍ വിന്‍ഡീസ് നിരയില്‍ ശ്രീലങ്കയ്‌ക്കെതിരെ കളിക്കും. ലങ്കന്‍ നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button