KeralaLatest News

കഥകളിയുടെ കുലപതി ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് ഇന്ന് പിറന്നാള്‍; 104-ാം വയസ്സിലും കലയിൽ സജീവം

കൊച്ചി: കഥകളിയുടെ കുലപതിയെന്നു വിശേഷിപ്പിക്കാവുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് ഇന്ന് 104-ാം പിറന്നാള്‍. കഥകളിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കുഞ്ഞിരാമൻ നായർ ഇപ്പോഴും കലാരംഗത്ത്‌ സജീവമാണ്. പ്രായം തന്നിലെ കഥകളി നടന് യാതൊരുവിധ ക്ഷീണവും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

1916 ൽ കോഴിക്കോടാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായർ ജനിച്ചത്. കുട്ടിക്കാലം മുതല്‍ കലയിൽ തല്പരനായ കുഞ്ഞിരാമന്‍ നായർ 15-ാം വയസ്സില്‍ ഗുരു കരുണാകരമേനോന്റെ ശിഷ്യത്വം സ്വീകരിച്ചു. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ കൃഷ്ണവേഷം കഥകളിയില്‍ വിശ്വവിഖ്യാതി നേടി. കഥകളി പഠനം ആരംഭിക്കുന്നതിനു മുമ്പ് ഭരത ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചു.

കേന്ദ്ര സംസ്ഥാന അക്കാദമി അവാര്‍ഡുകളും മറ്റു നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നിരവധി ശിഷ്യ പരമ്പരയുള്ള ചേമഞ്ചേരിയെ രാജ്യം പത്മ പുരസ്‌കാരം നല്‍കിയും ആദരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button