AlappuzhaKeralaNattuvarthaLatest NewsNews

കഥകളി അവതരിപ്പിക്കുന്നതിനിടെ കലാകാരന് കുഴഞ്ഞുവീണ് ദാരുണാന്ത്യം

ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) ആണ് മരിച്ചത്

ചേർത്തല: കഥകളിക്കിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) ആണ് മരിച്ചത്. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശിയായ രഘുനാഥ് ആർ.എൽ.വി കോളജിലെ വിദ്യാർത്ഥിയാണ്.

Read Also : വീതികുറഞ്ഞ റോഡിൽ എതിരേവന്ന ടിപ്പറിന് സൈഡ് കൊടുക്കവേ റോഡിടിഞ്ഞു: ലോറിയുടമയ്ക്ക് 26,000 രൂപ പിഴയിട്ട് പൊതുമരാമത്തുവകുപ്പ്

പുലർച്ചെ 12.30-നാണ് സംഭവം നടന്നത്. ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കഥകളി പുറപ്പാടിന് ശേഷം ഗുരുദക്ഷിണ കഥയിലെ വാസുദേവരുടെ വേഷം കെട്ടുമ്പോൾ ആണ് അരങ്ങിൽ കുഴഞ്ഞുവീണത്.

Read Also : പ്രമേഹം മൂലം ശരീരം ശോഷിക്കുന്നോ? മസിലിന്റെ ആരോഗ്യത്തിനും ഷുഗർ നിയന്ത്രിക്കാനും ഇത് ഒരാഴ്ച്ച രാവിലെ കഴിച്ചാൽ ഫലം ഉറപ്പ്

ഉടൻ തന്നെ സംഘാടകർ ചേർത്തലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. എറണാകുളം കാഞ്ഞിരമറ്റം കൊല്ലാനിരപ്പേൽ മഹിപാലിന്‍റെയും രതിയുടെയും മകനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button