Latest NewsKeralaIndia

ലവ് ജിഹാദിനെക്കുറിച്ചുള്ള ലേഖനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ പരാതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തള്ളി

ഷഹന്‍ ഷാ കേസിന്റെയും 2018ലെ അഖില കേസിന്റെയും ഹൈക്കോടതിയിലെ വിധിന്യായങ്ങളും പോലീസ് രേഖകളും കേസരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജോജോ ജോസ് ഹാജരാക്കി.

ന്യൂദല്‍ഹി: കേസരി വാരിക പ്രസിദ്ധീകരിച്ച പ്രണയ മതംമാറ്റം പ്രതിപാദിക്കുന്ന ലേഖനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ പരാതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തള്ളി. ‘ശിവാനിയുടെ അഛന്’ എന്ന തലക്കെട്ടില്‍ 2017 ഏപ്രില്‍ 28ന് പ്രമോദ് പുനലൂര്‍ എഴുതിയ ലേഖനത്തിനെതിരായ പരാതി പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് ചന്ദ്രമൗലി കുമാര്‍ പ്രസാദിന്റെ അധ്യക്ഷതയില്‍ ഹൈദരാബാദില്‍ നടന്ന ഹിയറിങ്ങിലാണ് തള്ളിയത്.

2009ലെ ഷഹന്‍ ഷാ കേസിന്റെയും 2018ലെ അഖില കേസിന്റെയും ഹൈക്കോടതിയിലെ വിധിന്യായങ്ങളും പോലീസ് രേഖകളും കേസരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജോജോ ജോസ് ഹാജരാക്കി. സത്യസന്ധമായ വിവരണമാണ് ലേഖനത്തിലുള്ളതെന്നും അപകീര്‍ത്തികരമായി ഒന്നുമില്ലെന്നും പ്രസ് കൗണ്‍സില്‍ വ്യക്തമാക്കി.പ്രണയത്തിന്റെ പേരിലുള്ള നിര്‍ബന്ധിത മതംമാറ്റം അന്വേഷിക്കണമെന്ന് ഷഹന്‍ഷാ കേസില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button