പാലക്കാട്: വീണ്ടും വൻ സ്വര്‍ണ്ണവേട്ട. ദ്രവരൂപത്തില്‍ വിദേശത്ത് നിന്നെത്തിച്ച ഒരു കിലോ ഇരുന്നൂറ് ഗ്രാം സ്വര്‍ണ്ണമാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായി. വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുള്‍ ജസീര്‍, കോഴിക്കോട് കാരന്തൂര്‍ സ്വദേശി അജിനാസ് എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിലുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു സ്വർണം. ഷാര്‍ജയില്‍ നിന്നാണ് മുപ്പത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമെത്തിച്ചത്. അബ്ദുള്‍ ജസീര്‍ ആണ് സ്വർണം കൊണ്ടുവന്നത്. കോഴിക്കോട്ടേക്ക് കടത്താനായിരുന്നു ശ്രമം. ഇതിനിടെയാണ് ഇവർ പിടിയിലായത്.
Post Your Comments