Latest NewsKuwaitGulf

തൊഴില്‍ തേടിയെത്തുന്ന വിദേശികള്‍ക്ക് യോഗ്യതാ പരീക്ഷ; പുതിയ തൊഴില്‍ നയവുമായി ഈ രാജ്യം

കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് യോഗ്യതാ പരീക്ഷ നടപ്പാക്കാനൊരുങ്ങി കുവൈറ്റ് സര്‍ക്കാര്‍. കുവൈത്തില്‍ 80 തൊഴില്‍ മേഖലകളിലാണ് വിദേശികള്‍ക്ക് യോഗ്യതാ പരീക്ഷ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഒരോ വര്‍ഷവും 20 വീതം മേഖലകളില്‍ നടപ്പിലാക്കി നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ആസൂത്രണകാര്യ മന്ത്രി മറിയം അഖ്വീല്‍ വ്യക്തമാക്കി. രാജ്യത്തെ തൊഴില്‍ മേഖലകളില്‍ നിന്നും വിദേശികളെ കുറച്ചുകൊണ്ടുവന്ന് സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്ക് പരമാവധി അവസരമൊരുക്കുക എന്നതും പരിഷ്‌കരണത്തിന്റെ ലക്ഷ്യമാണ്. ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും അവിദഗ്ധ തൊഴിലാളികളെ പുറന്തള്ളാനും ഇതുവഴി കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

തൊഴില്‍ മേഖലയില്‍ എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തി ഉദ്യോഗര്‍ത്ഥിക്ക് ബന്ധപ്പെട്ട തൊഴിലില്‍ വൈദഗ്ധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലാളികളും പുതിയ നടപടിയില്‍ കഴിവ് തെളിയിക്കേണ്ടിവരും. തൊഴില്‍ വിപണിയുടെ ആവശ്യകതക്കനുസരിച്ച നൈപുണ്യം ഉണ്ടോ എന്നാണ് പരിശോധിക്കപ്പെടുക. പരീക്ഷയില്‍ വിജയിക്കാത്തവരുടെ വിസ ആ പ്രഫഷനില്‍ അടിച്ചുനല്‍കില്ല. നിലവാരമുള്ള തൊഴില്‍ശക്തിയെ മാത്രം നിലനിര്‍ത്തുകയെന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം കുവൈറ്റ് സര്‍ക്കാര്‍ നടത്തുന്നത്.
സ്വകാര്യ മേഖലയിലെ അക്കൗണ്ടന്റ് അടക്കം പ്രഫഷനല്‍ തസ്തികകളില്‍ വരും വര്‍ഷങ്ങളില്‍ തൊഴില്‍ നൈപുണ്യവും ആധികാരികതയും തെളിയിക്കേണ്ടിവരും. എന്‍ജിനീയര്‍മാര്‍ക്കിടയില്‍ നടത്തിയ പരിഷ്‌കരണത്തിന്റെ മാതൃകയിലാവും മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കുക.. ഇതേ മാതൃക മറ്റു പ്രഫഷനുകളിലും നടപ്പാക്കുേമ്പാള്‍ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button