കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് തിരിച്ചടിയായി മന്ത്രാലയ തീരുമാനം. എല്ലാവര്‍ക്കും പരീക്ഷ : പരീക്ഷയില്‍ തോല്‍ക്കുന്നവരുടെ വിസ റദ്ദാക്കും. കുവൈറ്റിലാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. വിവിധ തൊഴില്‍ മേഖലകളില്‍ വിദേശികള്‍ക്ക് യോഗ്യതാ പരീക്ഷ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. 80 തൊഴില്‍ മേഖലകളിലാണ് യോഗ്യതാ പരീക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരോ വര്‍ഷവും 20 വീതം മേഖലകളില്‍ നടപ്പിലാക്കി നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ആസൂത്രണകാര്യ മന്ത്രി മറിയം അഖ്വീല്‍ പറഞ്ഞു.
എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തി ബന്ധപ്പെട്ട തൊഴിലില്‍ വൈദഗ്ധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും യോഗ്യതാ പരീക്ഷ ബാധകമാണ്. തൊഴില്‍വിപണിയുടെ ആവശ്യകതക്കനുസരിച്ച നൈപുണ്യം ഉണ്ടോ എന്നാണ് പരിശോധിക്കപ്പെടുക. പരീക്ഷയില്‍ വിജയിക്കാത്തവരുടെ വിസ ആ പ്രഫഷനില്‍ അടിച്ചുനല്‍കില്ല. നിലവാരമുള്ള തൊഴില്‍ശക്തിയെ മാത്രം നിലനിര്‍ത്തുകയെന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം.
Post Your Comments