ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം അംഗമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല. പദ്ധതിയുടെ ആദ്യ വിഹിതം കേരളത്തിന് ലഭിക്കുകയും ചെയ്തു. കാര്യങ്ങള്‍ മനസിലാക്കുമ്പോള്‍ പ്രധാനമന്ത്രി തിരുത്തുമെന്ന് കരുതുന്നുവെന്നും ശൈലജ പറഞ്ഞു.
നിപ വൈറസ് ബാധയെ നേരിടാന്‍ കേരളത്തിന് എല്ലാ കേന്ദ്രസഹായവും നല്‍കുമെന്നും അതേസമയം ‘രാജ്യത്തെ ദരിദ്രര്‍ക്കായാണ് കേന്ദ്രസര്‍ക്കാര്‍ ‘ആയുഷ്മാന്‍ ഭാരത്’ പദ്ധതി കൊണ്ടുവന്നത്.
ഒരസുഖം വന്നെന്ന് കരുത് ഭൂമിയോ വീടോ സ്വത്തോ സ്വര്‍ണമോ വില്‍ക്കേണ്ടി വരാതിരിക്കാനും കടം വാങ്ങേണ്ടി വരാതിരിക്കാനുമാണ് ഈ പദ്ധതി. ബിപിഎല്‍ പരിധിയിലുള്ളവര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പാക്കുന്ന പദ്ധതി ലക്ഷക്കണക്കിന് പേര്‍ക്ക് ഗുണമായിട്ടുണ്ട്. പക്ഷേ ഈ പദ്ധതി കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല, സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ ഈ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ല. എല്ലാവര്‍ക്കും വേണ്ടി ഈ പദ്ധതിയുമായി സഹകരിക്കണമെന്ന് ഞാന്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു”, എന്നുമാണ് ഗുരുവായൂരില്‍ ബി.ജെ.പി സംഘടിപ്പിച്ച പൊതുപരിപാടിയി പ്രധാനമന്ത്രി പറഞ്ഞത്.
Post Your Comments