ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കാശ്മീരിലെ വിഘടനവാദി നേതാക്കളായ അന്ദ്രാബി, ഷാബിര്‍ ഷാ, അസിയ, മസ്രത്ത് എന്നിവരേയാണ് ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഭീകരരുമായുള്ള ഇവരുടെ ബന്ധമാണ് പ്രധാനമായി അന്വേഷിക്കുക. പത്തു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സംഘടിപ്പിച്ചു നല്കുന്ന കണ്ണികളായി കസ്റ്റഡിയിലുള്ളവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎ അന്വേഷിക്കും.ജമ്മുകാശ്മീരിലെ ഭീകരരുമായി ഒരു തരത്തിലുമുള്ള ചര്‍ച്ചയും ആവശ്യമില്ലെന്നും മുന്‍ സര്‍ക്കാരിന്റേതിനു സമാനമായി ശക്തമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
അമര്‍നാഥ് തീര്‍ത്ഥയാത്രക്കു മുന്നോടിയായി ഒരുക്കങ്ങളും മറ്റു സുരക്ഷാ ക്രമീകരണങ്ങളും യോഗം വിലയിരുത്തി.ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, റെയില്‍ വേ മന്ത്രി പീയുഷ് ഗോയല്‍, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് എന്നിവര്‍ പങ്കെടുത്തു.
Post Your Comments