ന്യൂ ഡൽഹി : പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിച്ചത്. കാലങ്ങളായി നരകയാതന അനുഭവിക്കുന്നവരെ സഹായിക്കാനുള്ളതാണ് ബിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പതിറ്റാണ്ടുകളായി അഭയാര്‍ത്ഥികളെ പോലെ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്കിത് പുതുജീവന്‍ നല്‍കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിച്ചു കൊണ്ടു തന്നെ പൗരത്വഭേദഗതി നിയമം കൊണ്ടുവരുമെന്നും, പൗരത്വഭേദഗതി ബില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.
The #CitizenshipAmendmentBill2019 tabled in Rajya Sabha by Home Minister Amit Shah pic.twitter.com/1G0j1dEUtF
— ANI (@ANI) December 11, 2019
Home Minister Amit Shah in Rajya Sabha: There has been an almost 20% decline each in population of religious minorities in both Pakistan and present day Bangladesh. Either they were killed or they fled to India for shelter. #CitizenshipAmendmentBill pic.twitter.com/moObWT9Ba6
— ANI (@ANI) December 11, 2019
ഈ ബില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന പ്രചാരണം ശക്തമാണ്. ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീങ്ങള്‍ക്ക് ബില്ലിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വരുന്ന മുസ്ലീങ്ങള്‍ക്ക് പൗരത്വം നല്‍കണം എന്നാണോ നിങ്ങള്‍ പറയുന്നതെന്നു ? അമിത് ഷാ ചോദിച്ചു . മറ്റു രാജ്യങ്ങളിലെ മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നല്കാൻ കഴിയില്ല. അതൊന്നും പ്രായോഗികമല്ല. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കും. അദ്ദേഹം വ്യക്തമാക്കി.
മുസ്ലിംങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താൻ ശ്രമം നടക്കുന്നുണ്ട്. ഭരണഘടനക്കനുസരിച്ചാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്. വേട്ടയാടൽ നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ് പൗരത്വ ബിൽ. നിങ്ങളുടെ ഏത് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. സഭയില്‍ നിന്നും ഇറങ്ങിപ്പോവാതെ ഒരു സംവാദത്തിന് പ്രതിപക്ഷം തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമിത് ഷാ പറഞ്ഞു.
Post Your Comments