Latest NewsKeralaIndia

യൂത്ത് ലീഗിന്‍റെ കറുത്ത മതില്‍ പണിയും മുൻപേ പൊളിഞ്ഞു? ഭയന്നിട്ടല്ല , സംഘർഷം ആഗ്രഹിക്കാത്തതു കൊണ്ടെന്ന് കുഞ്ഞാലിക്കുട്ടി

അമിത് ഷായുടെ സന്ദര്‍ശന ദിവസം സംഘര്‍ഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല

കോഴിക്കോട് : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച്‌ ജനുവരി 15 ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് അറിയിച്ചിരുന്നു.പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്‌ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് അമിത് ഷാ കോഴിക്കോട് എത്തുന്നത്. വെസ്റ്റ്‌ ഹില്‍ ഹെലിപ്പാട് മുതല്‍ കരിപ്പൂര്‍ വിമാനത്താവളം വരെ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ബഹുജനങ്ങളെ അണിനിരത്തിയാണ് കറുത്ത മതില്‍ തീര്‍ക്കുകയെന്ന്‍ യൂത്ത് ലീഗ് സംസ്ഥാന ജനെറല്‍ സെക്രട്ടറി പികെ ഫിറോസ്‌ അറിയിച്ചിരുന്നു.

എന്നാൽ അമിത്ഷായ്‌ക്കെതിരേ യൂത്ത് ലീഗ് നടത്താനിരുന്ന പ്രതിഷേധ സമരം നടത്തുന്നില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. അമിത് ഷായുടെ സന്ദര്‍ശന ദിവസം സംഘര്‍ഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല , അതുകൊണ്ടാണ് സമരം വേണ്ടെന്ന് വച്ചത് .അമിത്ഷാ വരുന്ന ദിവസം യൂത്ത് ലീഗ് സമരം ഉണ്ടാകില്ലെന്ന് വിവരം കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളെയും അറിയിച്ചു. യൂത്ത് ലീഗുമായി സംസാരിച്ച് തന്നെയാണ് സമരം വേണ്ടെന്ന് വച്ചത് . അമിത്ഷാ പാര്‍ട്ടി പരിപാടിക്കായി വരുന്നതാണ്. അന്ന് സമരം വേണ്ടെന്ന് യൂത്ത് ലീഗുമായി ആലോചിച്ച് തീരുമാനിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഈ മാസം 15നാണ് അമിത്ഷാ കോഴിക്കോട്ടെത്തുന്നത്. അന്നേദിവസം കരിപ്പൂര്‍ വിമാനത്താവളം മുതല്‍ വെസ്റ്റ് ഹില്‍ ഹെലിപ്പാഡുവരെ കറുത്ത മതില്‍ സംഘടിപ്പിക്കുമെന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചിരുന്നത്. 35 കിലോമീറ്റര്‍ നീളത്തില്‍ ഒരുലക്ഷം ആളുകളെ പ്രതിഷേധത്തില്‍ അണിനിരത്തുമെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.ബ്ലാക്ക് വാളിന് മുന്നോടിയായി സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12-ന് 1893ല്‍ ചിക്കാഗോയില്‍ വിവേകാനന്ദന്‍ നടത്തിയ പ്രസംഗം പ്രിന്റ് ചെയ്ത് ബസ്സ്സ്റ്റാന്റുകളും കവലകളും കേന്ദ്രീകരിച്ച്‌ വിതരണം ചെയ്യുമെന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button