ന്യൂഡൽഹി : കുറ്റവാളിക്ക് പ്രായം, ലിംഗം, തൊഴിൽ എന്നിവയൊന്നും പരിരക്ഷയാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യൻ ശിക്ഷാനിയമത്തിന് മുന്നിൽ ഏതൊരാളും തുല്യരാണെന്നും അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും അമിത്ഷാ പറഞ്ഞു.
ടൂൾകിററ് കേസിൽ യുവപരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിനെക്കുറിച്ച് ഡൽഹി പോലീസ് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. പോലീസ് നടപടി നിയമപരമാണ്. പ്രായം നിയമനടപടിയൊഴിവാക്കാനുള്ള കാരണമല്ല. രാജ്യദ്രോഹകുറ്റമാണെങ്കിൽ എങ്ങിനെയാണ് ക്ഷമ കാണിക്കുക. ഇത്തരം കുറ്റകൃത്യത്തിന്റെ സ്വഭാവം നിർണ്ണയിക്കേണ്ടത് ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും അമിത്ഷാ കൂട്ടിച്ചേർത്തു.
കേസന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് ഡൽഹി പൊലീസിന് സർവ്വസ്വാതന്ത്ര്യവും നല്കിയിട്ടുണ്ട്. അവർക്കുമേൽ യാതൊരുവിധ രാഷ്ട്രിയ സമ്മർദ്ദവുമുണ്ടാവില്ല. നിയമാനുസൃതം പ്രവർത്തിക്കാൻ അവർക്ക് സർവ്വ സ്വാതന്ത്ര്യമുണ്ട്. ആ നിലക്ക് കേസിന്റെ കാര്യങ്ങളിൽ താൻ ഒന്നും പറയുന്നില്ലെന്നും ദേശീയമാധ്യമങ്ങളോട് അമിത്ഷാ പ്രതികരിച്ചു.
ഇരുപത്തിരണ്ടുകാരിയായ ദിഷരവി, സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യൻബെർഗ്ഗ് പോസ്റ്റ് ചെയ്ത കാർഷിക സമരത്തിന്റെ ഭാഗമായി പുറത്തുവിട്ട യഥാർഥ്യമല്ലാത കാര്യങ്ങൾ, എഡിറ്റ് ചെയ്ത് ടൂൾകിററ് എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായാണ് കേസ്.
ദിശ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കുകയും കരട് ടൂൾകിറ്റുണ്ടാക്കാൻ സജീവമായ സഹകരിച്ചുവെന്നാണ് ഡൽഹിപോലീസ് വിവിധ വകുപ്പുകൾ ചേർത്തെടുത്ത കേസിൽ പറയുന്നത്. ഖലിസ്ഥാൻ അനുകൂല പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി ചേർന്ന് രാജ്യത്തിനെതിരെ വിദ്വേഷപ്രചാരണം നടത്തിയതായും ഡൽഹി പോലീസ് പറയുന്നു.
Post Your Comments