കൊല്‍ക്കത്ത: ഐ.പി.എസ്. ഓഫീസര്‍മാരെ മടക്കിവിളിച്ച വിഷയത്തില്‍ കേന്ദ്രവുമായുള്ള വടംവലിയ്‌ക്കിടെ എം.എല്‍.എ.മാരുടെ കൊഴിഞ്ഞുപോക്ക് മമതയ്‌ക്ക് തലവേദനയാകുന്നു. എം.എല്‍.എമാരായ ശില്‍ഭദ്ര ദത്തും ബനശ്രീ മൈതിയും തൃണമൂല്‍ ന്യൂനപക്ഷ സെല്‍ സെക്രട്ടറി കബിറുള്‍ ഇസ്ലാമുമാണ് ഇന്നലെ പാര്‍ട്ടിവിട്ടത്. മുന്‍മന്ത്രിശ്യാമപ്രസാദ് മുഖര്‍ജിയും രാജിഭീഷണി മുഴക്കിയിട്ടുണ്ട്. ഇതോടെ ഒരുദിവസത്തെ ഇടവേളയില്‍ പാര്‍ട്ടി വിട്ട പ്രമുഖരുടെ എണ്ണം നാലായി.
അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം ഇന്നുമുതല്‍ തുടങ്ങുകയാണ് . പാര്‍ട്ടിവിട്ടവര്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഇവര്‍ക്കൊപ്പം ഹാല്‍ദിയയില്‍നിന്നുള്ള സി.പി.എം. എം.എല്‍.എ: തപ്‌സി മൊണ്ഡാലും സി.പി.ഐയുടെ തമ്‌ലൂക്ക് നിയമസഭാംഗം അശോക് കുമാര്‍ ദിന്‍ഡയും ബി.ജെ.പിയില്‍ ചേരും.തൃണമൂലിലെ കൊഴിഞ്ഞുപോക്കിനു തുടക്കമിട്ട മുന്‍മന്ത്രി സുവേന്ദു അധികാരിയുടെ എം.എല്‍.എ. സ്‌ഥാനത്തുനിന്നുള്ള രാജി ചട്ടപ്രകാരമല്ലെന്നുകാട്ടി സ്‌പീക്കര്‍ ബിമന്‍ ബാനര്‍ജി സ്വീകരിച്ചിട്ടില്ല.
താനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാകാം രാജിയില്‍ തീരുമാനമെന്നാണു ബാനര്‍ജിയുടെ നിലപാട്. അതിനിടെ കേന്ദ്രവും മമതയും തുറന്ന പോരിലേക്കാണ് ഇപ്പോൾ ഉള്ളത്. ഇരുപക്ഷവും തമ്മിലുള്ള വടംവലി തുറന്നപോരിലേക്കു നീങ്ങുന്നതിനിടെയാണ് അമിത് ഷാ ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നലെ രാത്രി കൊല്‍ക്കത്തയിലെത്തിയത്.
read also : മരണം വരെ സംഭവിക്കും; കോവിഡ് മുക്തരില്‍ അപൂര്‍വ്വവും അപകടകരവുമായ ഫംഗസ് ബാധ; വിറങ്ങലടിച്ച് രാജ്യം
ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്‌ഡയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്ന് ഐ.പി.എസ്. ഓഫീസര്‍മാരെ തിരികെവിളിച്ച് കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കുമേല്‍ സമ്മര്‍ദം ശക്‌തമാക്കിയിരുന്നു. കേന്ദ്രത്തിന്റെ ഭീഷണിക്കു വഴങ്ങില്ലെന്നും ഉദ്യോഗസ്‌ഥരെ വിട്ടുകൊടുക്കില്ലെന്നുമാണു മമതയുടെ നിലപാട്.
ഇന്നു രാവിലെ എന്‍.ഐ.എഉദ്യോഗസ്‌ഥരുമായി നടത്തുന്ന കൂടിക്കാഴ്‌ചയ്‌ക്കുശേഷം ഷായുടെ ബംഗാളിലെ പരിപാടികള്‍ക്കു തുടക്കമാകും. ഉച്ചകഴിഞ്ഞ് വന്റാലിക്കുശേഷം മിഡ്‌നാപുര്‍ കോളജ് മൈതാനത്ത് ബി.ജെ.പി. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
Post Your Comments