Latest NewsIndia

കുടുംബബന്ധങ്ങളെ തകര്‍ത്ത് മൊബൈല്‍ ഫോണുകള്‍ : രണ്ട് വീട്ടമ്മമാര്‍ കൊല്ലപ്പെട്ടു

ചെന്നൈ : കുടുംബബന്ധങ്ങളെ തകര്‍ത്ത് മൊബൈല്‍ ഫോണുകളും ടിക് ടോക്കും , രണ്ട് വീട്ടമ്മമാര്‍ കൊല്ലപ്പെട്ടു. ടിക് ടോക് ഭ്രമത്തിന്റെ പേരിലാണ് ഭര്‍ത്താവ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. രാത്രിവൈകി മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് അമ്മയെ മകന്‍ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. ടിക്ടോക് വിഡിയോകളുടെ പേരില്‍ ഭര്‍ത്താവ് കനകരാജുമായി വഴക്കിട്ടു സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്ന നന്ദിനി എന്ന യുവതി കോയമ്പത്തൂരിലാണു കൊല്ലപ്പെട്ടത്.

പിരിഞ്ഞിട്ടും ടിക് ടോക് വിഡിയോകള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുന്നതറിഞ്ഞ കനകരാജ്, നന്ദിനി അറ്റന്‍ഡറായ സ്വകാര്യ കോളജിലെത്തി വകവരുത്തുകയായിരുന്നു. ഭര്‍ത്താവ് മരിച്ച അന്‍പതുകാരിയെ മകന്‍ കൊലപ്പെടുത്തിയത് നാഗപട്ടണത്താണ്. രാത്രി വൈകി ഫോണില്‍ സംസാരിക്കുന്നതു സംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button