NattuvarthaLatest News

വൻ ലഹരിമരുന്ന് വേട്ട; ലക്ഷക്കണക്കിന് രൂപയുടെ ഹാൻസ് പിടികൂടി

ആ​രും സം​ശ​യി​ക്കാ​ത്ത രീ​തി​യി​ലാ​ണ് ഹാ​ൻ​സ് വ​ണ്ടി​യി​ൽ അ​ടു​ക്കി​യി​രു​ന്ന​തെ​ന്നു പോ​ലീ​സ്

വാ​ഴ​ക്കു​ളം:വൻ ലഹരിമരുന്ന് വേട്ട, പി​ക്ക​പ്പ് വാ​നി​ൽ കൊണ്ടുവരികയായിരുന്ന 36,000 പാ​യ്ക്ക​റ്റ് ഹാ​ൻ​സ് പോലീസ് പി​ടി​കൂ​ടി. സംഭവത്തിൽ ഡ്രൈ​വ​റും സ​ഹാ​യി​യും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വാ​ഴ​ക്കു​ളം ക​ല്ലൂ​ർ​കാ​ട് ക​വ​ല​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെയാണ് സംഭവം . വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ 1,80,000 രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ലെ ഉ​ത്പ​ന്ന​ങ്ങ​ൾ പോ​ലീ​സ് പിടികൂടുകയായിരുന്നു.

എന്നാൽ സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ വി​ദ്യാ​ല​യ പ​രി​സ​ര​ത്തും മ​റ്റും വി​ൽ​ക്കു​ന്ന​തി​നാ​യി ല​ഹ​രി വ​സ്തു​ക്ക​ൾ വാ​ഴ​ക്കു​ള​ത്തേ​ക്ക് എ​ത്തു​മെ​ന്ന അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു . ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി ഷാ​ജി​മോ​ൻ ജോ​സ​ഫി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വാ​ഴ​ക്കു​ളം എ​സ്ഐ വി. ​വി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നടത്തിയ പരിശോധനയിലാണ് ഹാൻസ് പിടിച്ചെടുത്തത്.

പിടിച്ചെടുത്ത വാ​ഹ​ന​ത്തി​ൽ വെ​ളു​ത്തു​ള്ളി നി​റ​ച്ച ചാ​ക്കു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യും കൂ​ടു​ത​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 15 ചാ​ക്കി​ലെ വെ​ളു​ത്തു​ള്ളി വ​ണ്ടി​ക​യ​റി ച​ത​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​വ​യ്ക്ക​ടി​യി​ൽ 24 ചാ​ക്കു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന ഹാ​ൻ​സാ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്.

പ്രതികൾ ഹാൻസ് 30 എ​ണ്ണം വീ​ത​മു​ള്ള 50 കെ​ട്ടു​ക​ളാ​ണ് ഓ​രോ ചാ​ക്കി​ലു​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നി​ടെ ഡ്രൈ​വ​റും സ​ഹാ​യി​യും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മ​ല​പ്പു​റ​ത്തു​നി​ന്ന് ഈ​രാ​റ്റു​പേ​ട്ട​യ്ക്കു കൊ​ണ്ടു​പോ​കു​ന്ന വെ​ളു​ത്തു​ള്ളി​യും ഇ​ത​ര പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ളു​മാ​ണെ​ന്നാ​യി​രു​ന്നു ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. വാ​ഹ​നം പ​രി​ശോ​ധി​ക്കു​ന്പോ​ൾ വെ​ളു​ത്തു​ള്ളി​യു​ടെ ഗ​ന്ധം വ​രു​ന്ന​തി​നാ​ൽ ആ​രും സം​ശ​യി​ക്കാ​ത്ത രീ​തി​യി​ലാ​ണ് ഹാ​ൻ​സ് വ​ണ്ടി​യി​ൽ അ​ടു​ക്കി​യി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button