അജ്മാൻ; കാമുകിക്ക് തന്റെ സഹപ്രവർത്തകനുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ കാമുകൻ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. 28 വയസ്സുള്ള അറബ് യുവാവാണ് 34കാരിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. തുടർന്ന് സഹപ്രവർത്തകനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട പ്രതി ഇയാളെയും ക്രൂരമായി മർദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇയാൾ അപകടനില തരണം ചെയ്തിട്ടില്ല. പിന്നീട് ഇയാൾ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയും ചെയ്തു.
കഴിഞ്ഞ മൂന്നു വർഷമായി അറബ് യുവതിയുമായി താൻ പ്രണയത്തിലായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എന്നാൽ, കഴിഞ്ഞ വർഷം മുതൽ യുവതിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വലിയ മാറ്റം കണ്ടുതുടങ്ങിയെന്നും ഇതേ തുടർന്ന് സംശയം തോന്നുകയായിരുന്നുവെന്നും യുവാവ് വ്യക്തമാക്കി. ഇതോടെ ഇയാൾ ജോലി ചെയ്യുന്ന സെക്യൂരിറ്റി കമ്പനിയിലെ തന്നെ 43 വയസ്സുള്ള മറ്റൊരു വ്യക്തിയുമായി യുവതിക്ക് ബന്ധമുണ്ടെന്ന സംശയത്തിൽ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.ഒരു സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് പ്രതിയെന്ന് അജ്മാൻ പൊലീസ് ഡയറക്ടർ ഓഫ് സിഐഡി ലഫ് കേണൽ അഹമ്മദ് സയീദ് അൽ നുമൈമി പറഞ്ഞു.
Post Your Comments