തൃശ്ശൂർ: പിടിമുറുക്കി മയക്കുമരുന്ന് മാഫിയ, നഗരത്തിൽനിന്ന് മൂന്നുകോടി രൂപയുടെ മയക്കുമരുന്നുമായി രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിയിൽ . തൃശ്ശൂർ കിഴക്കേക്കോട്ട സ്വദേശി മാജിക് മിഥിൻ എന്ന മിഥിൻ (25), കണ്ണൂർ കോളയാട് സ്വദേശി ചിഞ്ചു മാത്യു (26) എന്നിവരാണ് അറസ്റ്റിലായത് .
ഇവർ ഓൺലൈനായി മയക്കുമരുന്ന് വരുത്തി അലങ്കാരമത്സ്യവിൽപ്പനയുടെ മറവിലാണ് മിഥുൻ വിൽപ്പന നടത്തിയതെന്ന് അധികൃതർ പറഞ്ഞു . അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നവർക്ക് ഹാഷിഷ് ഓയിൽ നേരിട്ട് എത്തിക്കുന്ന പ്രവർത്തിയാണ് ചിഞ്ചു മാത്യു ചെയ്യുന്നത് . പ്രതികളുടെ പക്കൽ നിന്നും 2.250 കിലോ ഹാഷിഷ് ഓയിൽ, മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ. (1.05 ഗ്രാം), അംഫെറ്റമിൻ (2.60 ഗ്രാം) എന്നിവ പിടിച്ചെടുത്തു.
പ്രതികളെ തൃശ്ശൂർ എക്സൈസ് ഇൻസ്പെക്ടർ എം.എഫ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായ നീക്കത്തിലൂടെയാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ആമ്പക്കാടൻമൂലയിൽനിന്നാണ് മിഥിനെ എക്സൈസ് സംഘം വലയിലാക്കിയത് . ഒരു സ്കൂൾ വിദ്യാർഥിയിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അധികൃതർ അറസ്റ്റ് ചെയ്തത്. മിഥിന്റെ ഫോണിൽനിന്നു ലഭിച്ച സൂചനകൾ വെച്ചാണ് ചിഞ്ചു മാത്യുവിനെ പിടികൂടുകയായിരുന്നു . ഇയാൾ വെള്ളിയാഴ്‌ചകളിൽ തീവണ്ടിമാർഗം തൃശ്ശൂരിലെത്തി ചെറുപ്പക്കാർക്ക് ഹാഷിഷ് ഓയിൽ എത്തിച്ചുകൊടുക്കാറുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു.
Post Your Comments