Latest NewsIndia

‘മാഫിയ ഭരണം തിരിച്ചു കൊണ്ടുവരും’ : സമാജ്വാദി പാർട്ടിയെ സൂക്ഷിച്ചു കൊള്ളാൻ മുന്നറിയിപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: സമാജ്വാദി പാർട്ടിയെ സൂക്ഷിച്ചു കൊള്ളാൻ ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ഇലക്ഷൻ പ്രചാരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സർക്കാർ വാഗ്ദാനം ചെയ്തതെല്ലാം പാലിക്കുന്നുണ്ടെന്നത് വസ്തുതയാണെന്ന് എക്സ്പ്രസ് ഹൈവേയ്ക്ക് തറക്കല്ലിട്ടതിനെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

‘കപടരായ സമാജ്വാദി പാർട്ടിക്കാരെ സൂക്ഷിച്ചു കൊള്ളുക. രാജ്യം മുഴുവൻ മഹാമാരിയിൽ വലയുമ്പോൾ, ആരോഗ്യ വിദഗ്ധർ കഷ്ടപ്പെട്ടു കണ്ടെത്തിയ വാക്സിനെ എതിർത്തവരാണ് അവർ. ഭരണത്തിലേറിക്കഴിഞ്ഞാൽ അവർ അവരുടെ പഴയ രീതികൾ തുടരും. യോഗി ആദിത്യനാഥ് അടിച്ചൊതുക്കിയ മാഫിയകളെ അവർ തിരിച്ചു കൊണ്ടു വരും.’ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

 

കോവിഡ് പരിമിതികൾ മൂലം വിർച്വലായാണ് പരിപാടി നടന്നത്. വൈകുന്നേരം നാലു മണിയോടെ, അലിഗഡ്, നോയിഡ, മീററ്റ്, ഗാസിയാബാദ്, ഹർപൂർ എന്നീ ജില്ലകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവയിലാണ് ഉത്തർപ്രദേശിലെ 23 നിയമസഭാമണ്ഡലങ്ങൾ. പ്രധാനമന്ത്രിക്കൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കോൺഫറൻസിൽ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button