KeralaNewsIndia

പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോകാൻ  ശ്രമം: കൽക്കരി മാഫിയ തലവനെ വെടിവച്ചു കൊന്ന് അസം പോലീസ്

ന്യൂഡൽഹി: പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോകാൻ ശ്രമിച്ച കൽക്കരി മാഫിയ തലവൻ അബ്ദുൾ അഹദ് ചൗധരിയെ വെടിവച്ചു കൊന്ന് അസം പോലീസ്.  തിങ്കളാഴ്‌ച്ച പുലർച്ചെ 1:30 നാണ് ഇയാൾ അസമിലെ ഹൈലകണ്ടി ജില്ലയിലെ ലഖിനഗർ പ്രദേശത്ത് വച്ച് കൊല്ലപ്പെട്ടത്.

അസമിലെ ഉമെദ്‌നഗറിൽ ലാല പോലീസ് അനധികൃതമായി കൽക്കരി കടത്തുകയായിരുന്ന ഒരു ട്രക്ക്  പിടിച്ചെടുത്തിരുന്നു . അന്വേഷണത്തിൽ മേഘാലയയിൽ നിന്ന് വന്ന ട്രക്കിൽ നിന്ന് 24.90 ടൺ കൽക്കരിയുമായി അബ്ദുൾ അഹദ് ചൗധരിയെയും കണ്ടെത്തി.

ശനിയാഴ്ച രാവിലെയാണ് അബ്ദുൾ ചൗധരിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന്, വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയി. എന്നാൽ, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കസ്റ്റഡിയിൽ നിന്ന് ഇയാൾ രക്ഷപ്പെടുകയായിരുന്നു.

തുടർന്ന്, നടത്തിയ അന്വേഷണത്തിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ലഖിനഗർ മേഖലയിൽ ചെക്കിങ് പോയിന്റ് സ്ഥാപിച്ചു. സ്ഥലത്തെത്തിയ അബ്ദുൾ അഹദ് ചൗധരി പോലീസുകാരെ കണ്ട് വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് പോലീസ് ഇയാളെ വെടിവച്ചു കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button