Latest NewsNewsIndia

മാഫിയ കൂട്ടുകെട്ടിനെ ഒന്നടങ്കം നശിപ്പിക്കും, യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ നിമിഷനേരങ്ങള്‍ക്കുള്ളില്‍ വമ്പന്‍ ഹിറ്റ്

ലക്നൗ : മാഫിയയ്ക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഭയില്‍ നടത്തിയ പരാമര്‍ശം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വന്‍ ഹിറ്റാകുന്നു. സംസ്ഥാനത്തെ മാഫിയ കൂട്ടുകെട്ടിനെ ഒന്നടങ്കം നശിപ്പിക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം ഏറ്റെടുത്ത് സാമൂഹ്യമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തു.

Read Also: ബീച്ചിൽ കുളിക്കാനിറങ്ങിയ ഒമ്പതം​ഗ സംഘത്തിലെ ഒരാൾക്ക് തിരയിൽപ്പെട്ട് ദാരുണാന്ത്യം

നിയമസഭ സമ്മേളനത്തില്‍ പ്രസംഗിക്കവെ, സംസ്ഥാനത്തെ മാഫിയ കൂട്ടുകെട്ടിനെ ഒന്നടങ്കം നശിപ്പിക്കും എന്ന വാചകം ആവര്‍ത്തിച്ചതോടെ രാജ്യത്തുടനീളമുള്ള അദ്ദേഹത്തിന്റെ അനുയായികളില്‍ ആവേശം ആകാശത്തോളം ഉയര്‍ന്നിരിക്കുകയാണ്. മാഫിയയ്ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രചാരണത്തെ പിന്തുണയ്ക്കുന്ന മൂന്ന് ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡുചെയ്യുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഹാഷ്ടാഗ് യോഗിമീന്‍സ്ഗവര്‍ണന്‍സ്, ഹാഷ്ടാഗ് യോഗി ആദിത്യനാഥ്, ഹാഷ്ടാഗ് യോഗി
സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നിവ ഒരേസമയം ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്. ഹാഷ്ടാഗ്യോഗി ആദിത്യനാഥ് 33 കോടി ട്രെന്‍ഡിംഗില്‍ കുതിക്കുകയും അതേസമയം, യോഗിമീന്‍സ്ഗവര്‍ണന്‍സ 65 കോടി ട്രെന്‍ഡിംഗില്‍ കടക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button