Latest NewsKerala

ശബരിമല വിഷയം കാരണമായോ എന്ന് പരിശോധിക്കും: യെച്ചൂരി

ദില്ലി: തിരഞ്ഞെടുപ്പിൽ കേരളത്തില്‍ പാർട്ടിക്കേറ്റ കനത്ത തോൽവിയിൽ ശബരിമല വിഷയം കാരണമായോ എന്ന് പരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി. തിരിച്ചടിയുടെ കാരണങ്ങള്‍ പരിശോധിക്കും. കനത്ത തോൽവിയിൽ ജനറൽ സെക്രട്ടറി എന്ന നിലയിൽ തനിക്കും പാർട്ടി നേതൃത്വത്തിന് കൂട്ടായ ഉത്തരവാദിത്വമുണ്ടെന്നും യെച്ചൂരി പറഞ്ഞു.

മതേതരത്വവും ഭരണഘടനാ സ്ഥാപനങ്ങളെയും, ജനങ്ങളുടെ അവകാശത്തെയും സംരക്ഷിക്കാൻ വലിയ വെല്ലുവിളികൾ മുന്നിലുണ്ട്. സിപിഎം സ്ഥാനാർത്ഥികൾക്കു വോട്ട് ചെയ്ത ജനങ്ങൾക്ക് നന്ദി. 26, 27 തീയതികളിൽ പോളിറ്റ് ബ്യൂറോ യോഗം ചേരും എന്നും സീതാറാം യെച്ചൂരി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button