തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ കയ്യേറ്റത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ കയ്യേറ്റം ഒഴിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തലസ്ഥനത്തെ കയ്യേറ്റങ്ങളില്‍ രാഷ്ട്രീയം നോക്കാതെ നടപടി എടുക്കും.ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മീണറും സംഘവും സ്ഥലങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് സിപിഎം പുറമ്പോക്ക് കയ്യേറുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. കോര്‍പറേഷന്റെയും സബ് കളക്ടറുടെയും ഉത്തരവുകള്‍ കാറ്റില്‍ പറത്തിയാണ് ഭൂമി കയ്യേറ്റം നടന്നത്. കിള്ളിപ്പാലം പുത്തന്‍കോട്ട ശിവക്ഷേത്ര പരിസരത്താണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെട്ടിയ താല്‍ക്കാലിക ഓഫീസ് വായനശാലയാക്കി മാറ്റാന്‍ നീക്കം നടക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കെട്ടിയ എല്‍ഡിഎഫിന്റെ താല്‍ക്കാലിക ഓഫീസ് ഇന്ന് ഇഎംഎസ് വായന ശാലയായി പരിണമിച്ചിരിക്കുന്നു. സൈനികനായ കേണല്‍ പി എം കുറുപ്പിന്റെ വീടിനു മുന്‍വശത്തെ പുറമ്പോക്കാണ് പാര്‍ട്ടിക്കാര്‍ കയ്യേറി കൈവശപ്പെടുത്തിയത്.
Post Your Comments