തിരുവനന്തപുരം: ഭൂമി കയ്യേറ്റത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് എതിരെ കേസെടുത്ത് റവന്യു വകുപ്പ്. ഹിയറിങിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ഭൂസംരക്ഷണ നിയമപ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടി. ആധാരത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് സര്‍ക്കാര്‍ അധികഭൂമി കയ്യേറിയതിനാണ് കേസെടുത്തിരിക്കുന്നത്.
Read Also: സംഗീത പരിപാടിക്കിടയിൽ തിക്കും തിരക്കും മൂലം സംഘർഷം, പെരിന്തല്‍മണ്ണയില്‍ നിരവധിപ്പേർക്ക് പരിക്ക്
സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ചും തുടര്‍നടപടി ആവശ്യപ്പെട്ടും ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുഴല്‍നാടന്‍ 50 സെന്റ് പുറമ്പോക്ക് ഭൂമി കയ്യേറി മതില്‍ നിര്‍മ്മിച്ചെന്നും ഭൂമി രജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങിയപ്പോള്‍ ഉണ്ടായിരുന്ന 1000 ചതുരശ്ര അടി കെട്ടിടത്തിന്റെ കാര്യം മറച്ചുവെച്ച് നികുതി വെട്ടിച്ചെന്നുമായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍.
ചിന്നക്കനാലില്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് റവന്യുവകുപ്പിന്റെ നടപടി. സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടായിരുന്നതില്‍ കൂടുതല്‍ ഒരിഞ്ച് സ്ഥലം പോലും കൈവശമില്ല. സ്ഥലത്തിന് മതില്‍ കെട്ടിയത് അടിസ്ഥാനരഹിതം. ചരിവുള്ള സ്ഥലത്ത് മണ്ണ് ഇടിയാതിരിക്കാന്‍ സംരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ട്’, മാത്യു കുഴല്‍നാടന്‍ പറയുന്നു.
Post Your Comments