Latest NewsIndia

വൻതോതിൽ കയ്യേറ്റവും അനധികൃത നിർമ്മാണവും! രേഖകൾ ഇല്ലാത്ത കയ്യേറ്റത്തിനെതിരെ കർശന നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം

വരും ദിവസങ്ങളിലും നിയമ ലംഘനങ്ങള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് സൂചന.

കവരത്തി: അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം. സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃത നിര്‍മ്മാണം നടത്തിയവര്‍ക്കാണ് ഭരണകൂടം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാത്ത പക്ഷം കെട്ടിടങ്ങള്‍ നീക്കം ചെയ്യുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കല്‍പേനിയിലെ ഭൂമി കയ്യേറ്റത്തിനെതിരെയാണ് ഇപ്പോള്‍ ഭരണകൂടം രംഗത്ത് വന്നിരിക്കുന്നത്.

ഏഴ് ദിവസത്തിനുള്ളില്‍ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. പ്രദേശത്ത് വന്‍തോതിലാണ് ഭൂമി കയ്യേറ്റം നടന്നിരിക്കുന്നത് എന്നാണ് ഭരണകൂടത്തിന്റെ കണ്ടെത്തല്‍. നേരത്തെ കവരത്തി, ബംഗാരം, ചെറിയം , സുഹൈലി എന്നിവിടങ്ങളില്‍ ഭൂമി കയ്യേറി അനധികൃത നിര്‍മ്മാണം നടത്തിയവര്‍ക്ക് ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കല്‍പേനിയിലും നോട്ടീസ് നല്‍കിയിരിക്കുന്നത്.

വരും ദിവസങ്ങളിലും നിയമ ലംഘനങ്ങള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, ലക്ഷദ്വീപില്‍ വിവാദ ഉത്തരവ് ഭരണകൂടം പിന്‍വലിച്ചതായി വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. തീരത്തു നിന്നും 20 മീറ്റര്‍ ദൂര പരിധി പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചു കവരത്തിയിലെ ഭൂവുടമകള്‍ക്ക് നല്‍കിയ നോട്ടീസാണ് പിന്‍വലിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button