ThiruvananthapuramKeralaLatest NewsNews

സിൽവർ ലൈൻ: സർക്കാരിന്റെ വാദങ്ങളൊക്കെ പൊളിയുന്നു, സർവ്വേയിൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടുമെന്ന സർക്കാർ വിജ്ഞാപനം പുറത്ത്

കെ റെയിൽ സമരം കടുക്കുമ്പോൾ സർവ്വേയുടെ ലക്ഷ്യം ഭൂമി ഏറ്റെടുക്കലല്ല എന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആവർത്തിച്ച് വാദിച്ചിരുന്നത്.

തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈനിനായുള്ള സാധ്യതാ പഠനം ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന സർക്കാരിന്റെ വിജ്ഞാപനം പുറത്ത്. ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിക്കുന്നതിനിടെയാണ്, ഭൂമിയിലെ മരങ്ങൾ അടക്കം മുറിച്ചുമാറ്റി അടയാളങ്ങൾ സ്ഥാപിക്കുന്ന സർവ്വേയെ കുറിച്ച് വിശദമാക്കുന്ന വിജ്ഞാപനം പുറത്തുവന്നത്. എന്നാൽ, കേന്ദ്രാനുമതി ലഭിച്ചതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളുവെന്ന് ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും, വിജ്ഞാപനത്തിൽ സർവ്വേയുടെ ഉദ്ദേശം വെളിപ്പെടുത്തിയത് സാങ്കേതിക നടപടി മാത്രമാണെന്നും സർക്കാർ വിശദീകരിച്ചു.

Also read: ശ്രീലങ്കയിൽ നിന്ന് അഭയം തേടിയെത്തിയ തമിഴ് വംശജരെ രാജ്യം അംഗീകരിക്കണം: തീവ്രതമിഴ് സംഘടനകൾ പരസ്യ പ്രതിഷേധത്തിലേക്ക്

കെ റെയിൽ സമരം കടുക്കുമ്പോൾ സർവ്വേയുടെ ലക്ഷ്യം ഭൂമി ഏറ്റെടുക്കലല്ല എന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആവർത്തിച്ച് വാദിച്ചിരുന്നത്. എന്നാൽ, സർക്കാർ 2021 ഒക്ടോബർ 8 ന് ഇറക്കിയ വിജ്ഞാപനത്തിൽ, തിരുവനന്തപുരം – കാസർഗോഡ് അതിവേഗ പാതക്കായി വിവിധ വില്ലേജുകളിൽ നിന്നും സ്ഥലമെടുപ്പിന്റെ ഭാഗമായി, പട്ടിക തിരിച്ച് ഭൂമിയിൽ സർവ്വേ നടത്തണമെന്ന് കൃത്യമായി നിർദ്ദേശിക്കുന്നുണ്ട്.

സർവ്വേക്ക് തടസ്സമായി മരങ്ങൾ ഉണ്ടാകുന്ന പക്ഷം അവ മുറിക്കണമെന്നും, കല്ലെന്ന് എടുത്ത് പറയാതെ തന്നെ അതിരടയാളങ്ങൾ സ്ഥാപിക്കണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 1961 ലെ സർവ്വേസ് ആൻഡ് ബൗണ്ടറി ആക്ട് പ്രകാരമാണ് സർക്കാർ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button