ഭുവനേശ്വര്‍: ഒഡീഷയില്‍ ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റ് നിരവധി ജീവനുകളും വന്‍ നാശനഷ്ടവും വരുത്തിയാണ് പിന്‍വാങ്ങിയത്. പതിനൊന്ന് ലക്ഷത്തോളം പേരെ ഫോനി നേരിട്ട് ബാധിക്കുകയും ചെയ്തു. ഫോനി ചുഴലിക്കാറ്റ് വീട് ചുഴറ്റിയെറിഞ്ഞപ്പോള്‍ ഒരു യുവാവും കുടുംബവും അഭയം തേടിയത് ടോയ്ലറ്റിനുള്ളിലാണ്. പിന്നാലെ ടോയ്ലറ്റ് തന്നെ ഇവര്‍ക്ക് താമസസ്ഥലമായി മാറുകയായിരുന്നു.
ജില്ലയിലെ രഘുദേയ്പൂര് ഗ്രാമത്തില്‍ കൂലിപ്പണിക്കാരനായ ഹിറോദ് ജേനയും ഭാര്യയും രണ്ടു പെണ്മക്കളുമാണ് ടോയ്ലറ്റിനുള്ളില് താമസിച്ചു വരുന്നത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായ പദ്ധതിയിലുടെയാണ് ഈ കുടുംബത്തിന് ടോയ്ലറ്റ് കിട്ടിയത്. ടോയ്ലറ്റിനുള്ളില് എത്രനാള്‍ കഴിയുമെന്ന് അറിയില്ലെന്ന് 58 കാരനായ ജേന പറയുന്നു. ചുഴലിക്കാറ്റ് എല്ലാം തകര്‍ത്തെറിഞ്ഞു. വീട് പുനര്‍നിര്‍മ്മിക്കാനുള്ള ശേഷി തനിക്കില്ല, അതുകൊണ്ട് മറ്റ് വഴികളില്ലാത്തതിനാല്‍ ടോയ്ലറ്റില് തന്നെ താമസം തുടരുകയായിരുന്നു.
ചെറു കുടിലിലായിരുന്നു ഇവരുടെ താമസം. ആ ചെറിയ കൂരയാണ് പ്രകൃതി താണ്ഡവമാടിയ ഫോനിയിലുടെ നഷ്ടമായത്. ഇവര്‍ക്ക് സ്വന്തമായി സ്ഥലവുമില്ല.സര്‍ക്കാരില്‍ നിന്ന് പുന്നിര്മ്മാണത്തിനുള്ള പണം കിട്ടിയാല്‍ അതുകൊണ്ട് വീട് വെയ്ക്കാമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ടോയ്ലറ്റ് താമസ സ്ഥലം ആക്കിയതോടെ മലമൂത്ര വിസര്‍ജനം തുറസായ ഇടങ്ങളിലാണ് നടത്തുന്നത്. കേന്ദ്രപര ജില്ലയില്‍ ഫോനി ആഞ്ഞടിച്ചത് മെയ് മുന്നിനാണ്.
Post Your Comments