Latest NewsNewsIndia

ജഗന്നാഥ ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ രത്‌ന ഭണ്ഡാരത്തില്‍ നിന്ന് ഖാച സേജ ഭണ്ഡറിലേയ്ക്ക് മാറ്റി

 

ഭുവനേശ്വര്‍: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തില്‍ സൂക്ഷിച്ചിരുന്ന അമൂല്യ വസ്തുക്കള്‍ സ്ട്രോങ് റൂമിലേക്ക് മാറ്റി.
സ്വര്‍ണം, വെള്ളി ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും താത്കാലിക സ്ട്രോങ് റൂമായി ഉപയോഗിച്ചിരുന്ന ഖാത സേജ ഭണ്ഡറിലേക്കാണ് മാറ്റിയത്.

Read Also: വന്‍ ഡിസ്‌കൗണ്ട് മേള: ഫ്ളിപ്കാര്‍ട്ടിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ആദായ വില്‍പ്പന 20 മുതല്‍

കോടതി ഉത്തവ് പ്രകാരം ജൂലൈ 14 നാണ് രത്ന ഭണ്ഡാരം തുറന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി മുന്‍ ജസ്റ്റിസ് ബിശ്വനാഥ് രഥിന്റെ നേതൃത്വത്തിലുള്ള 11 അംഗസംഘം ഏഴ് മണിക്കൂറിലധികം എടുത്ത് ഇവ സ്ട്രോങ് റൂമിലേക്ക് മാറ്റിയത്.

രത്‌നഭണ്ഡാരത്തിന്റെ അറ്റക്കുറ്റപ്പണി എഎസ്ഐ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വസ്തുക്കളുടെ മൂല്യനിര്‍ണ്ണയം നടത്തുക. രത്‌നഭണ്ഡാരത്തിന് ഏകദേശം 20 അടി ഉയരവും 14 അടി നീളവുമുണ്ട്. ഖജനാവിന്റെ ഭിത്തിയില്‍ കാലപ്പഴക്കം കൊണ്ട് വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 1978-ല്‍ 70 ദിവസം എടുത്താണ് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്.

പ്രചരിച്ചത് പോലെ രത്‌നഭണ്ഡാരത്തിനുള്ളില്‍ പാമ്പുകളോ തുരങ്കങ്ങളോ കണ്ടെത്തിയില്ലെന്ന് സംഘത്തിന്റെ ഭാഗമായിരുന്ന മുന്‍ ജസ്റ്റിസ് ബിശ്വനാഥ് രഥ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് യൂട്യൂബര്‍മാരോടും മാധ്യമങ്ങളോടും അദ്ദേഹംഅഭ്യര്‍ത്ഥിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button