Latest NewsNewsIndia

കാലാവസ്ഥാ വ്യതിയാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു

പുരി: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി തന്റെ ജന്മനാടായ ഒഡിഷയിലെത്തി പ്രസിഡന്റ് ദ്രൗപദി മുര്‍മു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായ ഉഷ്ണതരംഗത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയോടനുബന്ധിച്ച് ഒഡിഷയിലെത്തിയ പ്രസിഡന്റ് പുരിയിലെ ഗോള്‍ഡന്‍ ബീച്ച് സന്ദര്‍ശിക്കുകയും ചിത്രങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

Read Also: കനത്ത മഴ: മുംബൈയില്‍ ട്രെയിന്‍-വ്യോമ-റോഡ് ഗതാഗതം താറുമാറായി: കടകളും വീടുകളും വെള്ളത്തിനടിയില്‍

‘ജീവിതത്തിന്റെ സത്തയുമായി നമ്മെ കൂടുതല്‍ അടുപ്പിക്കുകയും നാം പ്രകൃതിയുടെ ഭാഗമാണെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന സ്ഥലങ്ങളുണ്ട്. പര്‍വ്വതങ്ങളും വനങ്ങളും നദികളും കടല്‍ത്തീരങ്ങളും ഉള്ളിലെ എന്തിനെയോ വല്ലാതെ ആകര്‍ഷിക്കുന്നു. ഞാനിന്ന് കടല്‍ത്തീരത്ത് കൂടെ നടക്കുമ്പോള്‍ ചുറ്റുമുള്ളവയുമായി ഒരു കൂട്ടായ്മ അനുഭവപ്പെട്ടു. ഇളം കാറ്റ്, തിരമാലകളുടെ ശബ്ദം എല്ലാം. തികച്ചും ഒരു ധ്യാനാനുഭവം ആയിരുന്നു, രാഷ്ട്രപതി എക്സില്‍ കുറിച്ചു.

‘ഭൂമിയുടെ ഉപരിതലം 70 ശതമാനം സമുദ്രങ്ങളാല്‍ നിര്‍മ്മിതമാണ്. ആഗോളതാപനം സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാകും. നാം ഇന്ന് കാണുന്ന തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ അധിക സമയം വേണ്ടി വരില്ല. സമുദ്രങ്ങളും അവിടെ കാണപ്പെടുന്ന സമ്പന്നവും വൈവിധ്യവുമാര്‍ന്ന സസ്യജന്തുജാലങ്ങളും വിവിധ തരത്തിലുള്ള മലിനീകരണം കാരണം നാശത്തിന്റെ വക്കിലാണ്’, ആഗോളതാപനത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ദ്രൗപദി മുര്‍മു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button