തൃശൂര്‍: തൃശൂരില്‍ രേഖകള്‍ ഇല്ലാതെ കടത്താൻ ശ്രമിച്ച 300 പവന്‍ സ്വര്‍ണ്ണം പിടികൂടി. ബാഗില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് സ്വദേശി ശ്യാംലാല്‍ പിടിയിലായി. വയനാട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു ഇയാൾ. തൃശൂരിലെ ജ്വല്ലറികള്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണ് സ്വര്‍ണ്ണം കൊണ്ട് പോകുന്നതെന്ന് പ്രതി പറഞ്ഞതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. പ്രതിയെയും പിടിച്ചെടുത്ത സ്വര്‍ണ്ണവും നികുതി വകുപ്പിന് കൈമാറും.
Post Your Comments