ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐഎച്ച്ആര്‍ഡി) കീഴില്‍ എംജി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മല്ലപ്പള്ളി (0469 2681426), പീരുമേട് (04869 232373), പുതുപ്പള്ളി (0481 2351631), തൊടുപുഴ (0486 2228447) അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2019-20 വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസ്സും www.ihrd.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ പ്രവേശനത്തിന് താല്‍പര്യമുള്ള കോളേജിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ 500 രൂപയുടെ ഡിഡി സഹിതം (എസ്സി- എസ്ടി വിഭാഗക്കാര്‍ക്ക് 200 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. ഫോണ്‍. 0471 2322985, 2322501.
ഐ എച്ച് ആര്‍ ഡിക്ക് കീഴില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154), ചേലക്കര (0488-4227181), കുഴല്‍മന്ദം (04922-285577), മലമ്പുഴ (0491-2530010), മലപ്പുറം (0483-2736211), നാദാപുരം (0496-2556300), നാട്ടിക (0487-2395177), തിരുവമ്പാടി (0495-2294264), വടക്കാഞ്ചേരി (0492-2255061), വട്ടംകുളം (0494-2689655), വാഴക്കാട് (0483-2727070), അഗളി (04924-254699), മുതുവല്ലൂര്‍ (0483-2713218/2714218), മീനങ്ങാടി (0493-6246446) അയലൂര്‍ (04923-241766), താമരശ്ശേരി (0495-2223243), കൊടുങ്ങല്ലൂര്‍ (0480-2812280) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2019-20 വര്‍ഷത്തില്‍ പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസ്സും ഐ എച്ച് ആര്‍ ഡിയുടെ www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ, പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ 350 രൂപയുടെ ഡി ഡി (എസ് സി-എസ് ടി വിഭാഗക്കാര്‍ക്ക് 150 രൂപ) എന്നിവ സഹിതം ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാവുതാണ്.
ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ കല്യാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഇ കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2019-20 വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സിയാണ് അടിസ്ഥാന യോഗ്യത. www.ihrdmptc.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി മെയ് 30ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റും, മറ്റ് അനുബന്ധ രേഖകളും അപേക്ഷാ ഫീസായ 200 രൂപയും( പട്ടിക ജാതിയില്‍പ്പെട്ടവര്‍ക്ക് 100 രൂപ) ജൂണ്‍ മൂന്നിന് മുമ്പായി കോളേജ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫീസ് പ്രിന്‍സിപ്പലിന്റെ പേരില്‍ മറ്റാവുന്ന ഡിഡി ആയോ, കോളേജ് ഓഫീസില്‍ നേരിട്ടോ അടക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള ഹെല്‍പ്പ് ഡെസ്‌ക് സൗകര്യം കോളേജില്‍ ഒരുക്കിയിട്ടുണ്ട്. ഫോണ്‍. 0497 2780287.
ഐ എച്ച് ആര്‍ ഡിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍ ബ്രാക്കറ്റില്‍ യോഗ്യത എന്ന ക്രമത്തില്‍. പിജിഡിസിഎ (ബിരുദം), പിജിഡിഎഇ (ബിരുദം), ഡിസിഎ (പ്ലസ് ടു), ഡിഡിറ്റിഒഎ (എസ്എസ്എല്‍സി), സിസിഎല്‍ഐഎസ് (എസ്എസ്എല്‍സി). ഈ കോഴ്‌സുകളില്‍ പഠിക്കുന്ന എസ് സി/എസ് ടി മറ്റ് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് നിയമ വിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കും. അപേക്ഷ ഫോറവും വിശദ വിവരങ്ങളും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോം, രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപയുടെ (എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി ഡി സഹിതം ജൂണ്‍ 22 ന് വൈകിട്ട് നാല് മണിക്ക് മുമ്പായി അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കേണ്ടതാണ്.
Post Your Comments