Latest NewsNewsEducationEducation & Career

ഹാൻഡ് ലൂം ആൻഡ് ടെക്‌സൈ്റ്റൽ ടെക്‌നോളജി: മൂന്നു വർഷത്തെ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഹാൻഡ് ലൂം ആൻഡ് ടെക്‌സൈ്റ്റൽ ടെക്‌നോളജിയിൽ മൂന്നു വർഷത്തെ ഡിപ്ലോമ കോഴ്‌സിന് ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്‌നോളജി സേലം അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് 15 സീറ്റാണ് അനുവദിച്ചിട്ടുള്ളത്.

Also read : സി.ഐ.എം.എഫ്.ആറില്‍ തൊഴിലവസരം അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ് പാസായ 15നും 23നും ഇടയ്ക്ക് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.റ്റി വിദ്യാർഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ടു വർഷത്തെ ഇളവ്. അപേക്ഷ ഫോറം ജില്ല വ്യവസായ കേന്ദ്രത്തിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ രേഖകൾ സഹിതം മെയ് 31നകം ഇൻഡ്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്‌നോളജി സേലം എന്ന മേല്‍വിലാസത്തില്‍ അയയ്ക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button