KeralaLatest News

സൈബർ അധിക്ഷേപം: ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നന്ദകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ഇന്നു രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൂജപ്പുര പൊലിസ് നന്ദകുമാറിന് നോട്ടീസ് നൽകിയിട്ടുണ്ട്. അച്ചു ഉമ്മന്റെ പരാതിയിൽ പൊലീസ് മെല്ലെപ്പോക്ക് തുടരുകയാണെന്ന ആക്ഷേപം നിലനിൽക്കെയാണ് മുൻ ഇടത് സംഘടനാ നേതാവിനെ ഇന്ന് ചോദ്യം ചെയ്യുന്നത്.

അച്ചു ഉമ്മനെ അധിക്ഷേപിച്ച ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നന്ദകുമാറിന് പുതുപ്പള്ളി ‍തെരഞ്ഞെടുപ്പിന് ശേഷം ബുധനാഴ്ച ഹാജാരാകാനാണ് നോട്ടീസ് നൽകിയത്. വിഷയത്തിൽ ഐഎച്ച്ആർഡി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. നടപടി വൈകുന്നതിൻറെ കാരണമറിയില്ലെന്ന് അച്ചു പ്രതികരിച്ചു.

അച്ചുവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, സെക്രട്ടറിയേറ്റിലെ മുൻ ഇടതുസംഘടനാ നേതാവിനെ ചോദ്യം ചെയ്യൽ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയാനായി പൊലിസ് മാറ്റിവയ്ക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ മാപ്പു പറഞ്ഞ നന്ദകുമാർ ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.

സെക്രട്ടറിയേറ്റിലെ മുൻ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആർഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പുനർ നിയമനം നൽകിയിരുന്നു. സർവ്വീസ് ചട്ടങ്ങൾ ലംഘിച്ച് സ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിന് പ്രതിയായിട്ടും ഐഎച്ച്ആർഡിയും ഒരു നടപടിയും എടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button