KeralaLatest NewsNews

വി.എസിന്റെ മകൻ അരുണ്‍കുമാറിനെ ഐഎച്ച്‌ആര്‍ഡി ഡയറക്ടറാക്കാൻ യോഗ്യതകളില്‍ ഇളവ് വരുത്തി: പരാതി

ഡയറക്ടർക്ക് നിശ്ചയിച്ചിട്ടുള്ള എഞ്ചിനീയറിങ്ങിന് ബിരുദത്തിന് പകരം അരുണ്‍കുമാറിന് എം.സി.എ ബിരുദമാണുള്ളത്

തിരുവനന്തപുരം: ഐഎച്ച്‌ആർഡി ഡയറക്ടർ തസ്‌തികയിലേക്ക് നടത്തുന്ന ഇന്റർവ്യൂവിനെതിരെ പരാതി. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ തസ്തികയ്ക്ക് തത്തുല്യമായ ഐഎച്ച്‌ആർഡി ഡയറക്ടറുടെ ഒഴിവിലേക്ക് യോഗ്യതകളില്‍ ഇളവ് വരുത്തി ഡയറക്ടറെ നിയമിക്കാൻ നീക്കം നടക്കുന്നതായാണ് ആക്ഷേപം.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുണ്‍ കുമാറിനെ നിയമിക്കുന്നതിനാണ് എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളില്‍ ഇളവ് വരുത്തിയത് എന്നും ബുധനാഴ്ച തിരുവനന്തപുത്ത് ഈ രീതിയില്‍ ഇന്റർവ്യൂ നടത്തുമെന്നാണ് വിവരം. ഐഎച്ച്‌ആർഡി നിയമാവലി പ്രകാരം യോഗ്യതകളില്‍ ഭേദഗതി വരുത്താൻ ഗവേണിങ് ബോഡിക്ക് മാത്രമേ അധികാരമുള്ളൂ എന്നിരിക്കെ, ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് യോഗ്യതകളില്‍ ഇളവ് വരുത്തി സ്പെഷ്യല്‍ റൂള്‍ സർക്കാർ ഭേദഗതി ചെയ്തുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

read also; ‘ഞാനും കുടുംബവും ആത്മഹത്യയുടെ വക്കില്‍’ : മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

AICTE വ്യവസ്ഥപ്രകാരം എഞ്ചിനീറിങ്ങില്‍ ബിരുദാനന്തര ബിരുദവും 15 കൊല്ലത്തെ അധ്യാപന പരിചയവും പിഎച്ച്‌ഡി ഗൈഡ് ഷിപ്പും രണ്ടുപേരെ ഗൈഡ് ചെയ്ത പരിചയവും യോഗ്യത ഉള്ളവർക്ക് മാത്രമേ ഐഎച്ച്‌ആർഡി ഡയറക്ടർ ആക്കാൻ സാധിക്കു. എന്നാല്‍, സ്പെഷ്യല്‍ റൂള്‍ സർക്കാർ ഭേദഗതി ചെയ്ത് ഏഴു വർഷത്തെ അഡിഷണല്‍ ഡയറക്ടർ പരിചയംകൂടി ഡയറക്ടർ നിയമനത്തിനുള്ള പുതിയ യോഗ്യതയായി കൂട്ടിച്ചേർത്തു.

ഡയറക്ടർക്ക് നിശ്ചയിച്ചിട്ടുള്ള എഞ്ചിനീയറിങ്ങിന് ബിരുദത്തിന് പകരം അരുണ്‍കുമാറിന് എം.സി.എ ബിരുദമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button