ന്യൂ ഡൽഹി : ജെഇഇ(ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) അഡ്വാൻസ്ഡ് പരീക്ഷയുടെ പുതിയ തീയതി സംബന്ധിച്ച് തീരുമാനമായി. ഓഗസ്റ്റ് 23ന് പരീക്ഷ നടത്തുമെന്ന് മാനവവിഭശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്ക് അറിയിച്ചു. ലോക്ഡൗൺ മൂലം നിർത്തിവെക്കേണ്ടി വന്ന ജെഇഇ മെയിൻ, നീറ്റ് പരീക്ഷകൾക്കുള്ള പുതുക്കിയ തീയതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജെഇഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23 വരെയും, മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ജൂലൈ 26നു നടത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്.
Post Your Comments