കറാക്കസ്: വെനസ്വേലയില്‍ അട്ടിമറി ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പുതിയ നീക്കവുമായി ഗുഅയ്‌ഡോ. സര്‍ക്കാരിനുമേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താനായി യൂറോപ്യന്‍ യൂണിയനോട് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് പ്രസ്താവന.
വെനസ്വേലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി അവസാനിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ ഉപരോധമേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടതെന്ന വിചിത്രവാദവുമായാണ് പ്രതിപക്ഷ നേതാവ് ഗുഅയ്‌ഡോ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ വന്‍ റാലി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വളരെ കുറച്ചു പേര്‍ മാത്രമാണ് റാലിയില്‍ പങ്കെടുത്തത്. അമേരിക്ക തനിക്ക് വേണ്ടി സൈനിക ഇടപെടല്‍ നടത്തണമെന്നും ഗുഅയ്‌ഡോ ആവശ്യപ്പെട്ടിരുന്നു. ഗുഅയ്‌ഡോയുടെ ആവശ്യത്തോടു ഇയു പ്രതികരിച്ചിട്ടില്ല.
Post Your Comments