
വെനസ്വേലയിലേക്കുള്ള വിദേശ ശക്തികളുടെ സായുധ അധിനിവേശത്തിന് കൂട്ടുനിന്ന കൊളംബിയയുമായി എല്ലാ നയതന്ത്ര രാഷ്ട്രീയ ബന്ധവും വിച്ഛേദിച്ചതായി പ്രസിഡന്റ് നിക്കോളാസ് മഡൂറോ പ്രഖ്യാപിച്ചു. കൊളംബിയന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് രാജ്യം വിടാന്‍ മഡൂറോ 24 മണിക്കൂര്‍ അനുവദിച്ചു. കൊളംബിയന്‍ പ്രദേശം അധിനിവേശം നടത്താനെത്തിയവര്‍ക്ക് അനുവദിച്ചത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. ഇനിയും ഇതിനോട് ക്ഷമിക്കാനാകില്ല- ബൊളിവേറിയന്‍ റാലിയില്‍ മഡൂറോ പറഞ്ഞു. വെനസ്വേലന്‍ ജനതയുടെ ശക്തിക്കുമുന്നില്‍ ട്രംപും യുഎസ് അധിനിവേശ ശ്രമവും പരാജയപ്പെട്ടതായി മഡൂറോ പ്രഖ്യാപിച്ചു.
Post Your Comments