NewsInternational

വെനസ്വേലയില്‍ വീണ്ടും അട്ടിമറി ശ്രമം പരാജയപ്പെട്ടു

 

കാരക്കാസ്: അമേരിക്കന്‍ പിന്തുണയോടെ തീവ്രവലതുപക്ഷ നേതാവ് യുവാന്‍ ഗൈഡോ നേതൃത്വം നല്‍കിയ സായുധ അട്ടിമറി ശ്രമത്തെ ചെറുത്തുതോല്‍പ്പിച്ചതായി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണാണ് അട്ടിമറി ആസൂത്രണം ചെയ്തതെന്നും മഡൂറോ പറഞ്ഞു. അട്ടിമറി ശ്രമത്തിന് പിന്നില്‍ അമേരിക്കയാണെന്നും അവര്‍ക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വലതുപക്ഷ നേതാവായ യുവാന്‍ ഗൈഡോ ആഹ്വാനം നല്‍കിയതോടെ വെനസ്വേല ബുധനാഴ്ച നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. മഡൂറോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണച്ച് തലസ്ഥാന നഗരമായ കാരക്കാസിലെ തെരുവുകളില്‍ ജനങ്ങള്‍ ഒഴുകിയെത്തി. മെയ് ദിനറാലികളിലാകെ തൊഴിലാളികള്‍ വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള പ്രസിഡന്റ് മഡൂറോയുടെ ശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അട്ടിമറി ശ്രമത്തെ സൈന്യവും കണിശതയോടെ നേരിട്ടപ്പോള്‍ അമേരിക്കന്‍ തന്ത്രം പാളി.

അട്ടിമറി ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തീവ്രവലതുപക്ഷത്തിനും അമേരിക്കയ്ക്കും വെനസ്വേലന്‍ ജനതയുടെ മനസ്സറിയില്ല. ഭൂരിപക്ഷം ജനങ്ങളും ഇത്തരം ജനാധിപത്യ ധ്വംസനത്തിന് എതിരാണ്. ഇതാണ് ഓരോ അട്ടിമറി ശ്രമത്തെയും പ്രതിരോധിക്കാന്‍ വെനസ്വേലയ്ക്ക് കരുത്ത് നല്‍കുന്നത്. ഒരു സാഹചര്യത്തിലും അവര്‍ക്ക് ഞങ്ങളെ തോല്‍പ്പിക്കാനാകില്ല അദ്ദേഹം പറഞ്ഞു.

വെനസ്വേലയില്‍ അമേരിക്ക നടത്തുന്ന അട്ടിമറി ശ്രമങ്ങളെ നിരവധി രാജ്യങ്ങള്‍ അപലപിച്ചിരുന്നു. അതേസമയം ബുധനാഴ്ചത്തെ അട്ടിമറിശ്രമവും പരാജയപ്പെട്ടതിനുശേഷം ‘ആവശ്യമെങ്കില്‍ വെനസ്വേലയില്‍ സൈനിക ഇടപെടല്‍ നടത്തുമെന്ന’ ഭീഷണിയുമായി അമേരിക്കന്‍ വിദേശ സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button