കാരക്കസ്: പ്രതിപക്ഷ നേതാവായ ജുവാൻ ഗുവൈഡോയ്ക്ക് ഭൂരിപക്ഷമുള്ള നാഷണൽ അസ്സെംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ നിർദ്ദേശം. മഡുറോയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കാൻ ഗുവൈഡോ സജീവനീക്കങ്ങൾ നടത്തുന്നതിനിടെയാണ് ഈ നീക്കം. 2018 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മഡുറോ വിജയിച്ചത് നിയമവിരുദ്ധമായാണെന്നു ആരോപിച്ച് കൊണ്ട് ഗുവൈഡോ നേരത്തെ ഇടക്കാല പ്രസിഡന്റായി സ്വയം സ്ഥാനമേറ്റിരുന്നു.
അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു. എന്നാൽ തന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കൻ പിന്തുണയോടെ ഗുവൈഡോ ശ്രമിക്കുകയാണെന്ന നിലപാടിൽ മഡുറോയും ഉറച്ച് നിൽക്കുന്നു. നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പ് ഇനി നടക്കേണ്ടത് 2020 ലാണ്. എന്നാൽ നിലവിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള അസ്സെംബ്ലിയിൽ തെരഞ്ഞെടുപ്പ് നടത്തി അവിടെയും തന്റെ പാർട്ടിക്ക് ഭൂരിപക്ഷം ഉറപ്പാക്കി സർക്കാരിൽ കൂടുതൽ സ്വാധീനം ഉണ്ടാക്കുകയാണ് മഡുറോയുടെ ലക്ഷ്യം.
Post Your Comments