NewsInternational

വെനസ്വേല: അമേരിക്കക്കെതിരെ ആഞ്ഞടിച്ച് മഡുറോ

 

കറാക്കസ്: തടഞ്ഞുവച്ച പണം നല്‍കിയ ശേഷം വെനസ്വേലയ്ക്ക് മാനുഷിക പരിഗണന നല്‍കി സഹായിച്ചാല്‍ മതിയെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ. കഴുത്തു ഞെരിച്ച് പിടിച്ചിട്ട് അപ്പം വാഗ്ദാനം ചെയ്യുന്നതെന്തിനാണ്. സഹായിക്കാന്‍ മനസ്സുണ്ടെങ്കില്‍ ആവശ്യസാധനങ്ങള്‍ കുക്കുട്ടയ്ക്ക കൊടുക്കണം. അവിടെയാണ് വെനസ്വേലയെക്കാള്‍ കൂടുതല്‍ ആവശ്യക്കാരുള്ളത്. രാജ്യത്ത് ഭക്ഷണക്ഷാമം നേരിടുന്നത് അമേരിക്ക എണ്ണക്കമ്പനിയായ പിഡിവിഎസ്എയില്‍ നടത്തിയ ഉപരോധം മൂലമാണ് — മഡൂറോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വ്യാജ സഹായവാഗ്ദാനങ്ങളുമായി വരുന്നവരെ പ്രതിരോധിക്കും. വെനസ്വേലയില്‍ ‘മാനുഷിക പരിഗണന’ ആവശ്യപ്പെട്ട് സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ച ജുവാന്‍ ഗുഅയ്‌ഡോ രംഗത്തെത്തിയിരുന്നു. എന്നാല്‍, സഹായമഭ്യര്‍ഥിക്കാന്‍ തങ്ങള്‍ ഭിക്ഷ യാചിക്കുന്നവരല്ലെന്ന് മഡൂറോ തിരിച്ചടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button