കറാക്കസ്: പട്ടാള അട്ടിമറിയും അധിനിവേശവും നടത്താനുള്ള അമേരിക്കന്‍ ശ്രമത്തെ തള്ളിപ്പറഞ്ഞ് വെനസ്വേലയ്ക്ക് ലോകമെമ്പാടുനിന്നും ജനങ്ങളുടെ ഐക്യദാര്‍ഢ്യം. ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റിലടക്കം അമേരിക്കന്‍ നഗരങ്ങളിലും ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടന്നു. പോര്‍ച്ചുഗലിലെ ട്രേഡ്യൂണിയനുകളും സാമൂഹിക സംഘടനകളും ഐക്യദാര്‍ഢ്യ യോഗം ചേര്‍ന്നു. വെനസ്വേലയ്ക്ക് സമാധാനമെന്ന സന്ദേശമുയര്‍ത്തി പാരീസില്‍ പൊതുജനങ്ങള്‍ ഒത്തുകൂടി. ക്യാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഓഫീസിനു മുന്നില്‍നിന്നും യുഎസ് എംബസിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നു. ലണ്ടനില്‍ മുന്‍ മേയര്‍ കെന്‍ പങ്കെടുത്ത റാലി വെനസ്വേലന്‍ സ്വര്‍ണം രാജ്യത്തിനു തിരിച്ചുനല്‍കണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടു. എണ്ണയ്ക്കു വേണ്ടി ചോരയൊഴുക്കരുതെന്ന മുദ്രാവാക്യവുമായാണ് റാലി നടന്നത്.
Post Your Comments