വെനിസ്വേല : വെനിസ്വേലന്‍ സര്‍ക്കാര്‍ നിരപരാധികളെ വന്‍ തോതില്‍ വേട്ടയാടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം 10,000 പേരെ സൈന്യം കൊന്നൊടുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരോപണങ്ങള്‍ മദൂറോ സര്‍ക്കാര്‍ നിഷേധിച്ചു. ‘ദി ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പ് ഓഫ് വയലന്‍സ് ഒബ്‌സര്‍വേറ്ററി’ എന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ക്രിമിനല്‍ വേട്ട എന്ന പേരില്‍ നടക്കുന്ന സൈനിക നടപടികള്‍ക്ക് ഇരകളാക്കപ്പെടുന്നതില്‍ കൂടുതലും നിരപരാധികളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രണ്ട് വര്‍ഷത്തിനിടെ മാത്രം കൊല്ലപ്പെട്ടത് 10000ലേറെ പേരാണ്. 2018ല്‍ മാത്രം 7500 പേര്‍ക്ക് സൈനിക വേട്ടയിസ് ജീവന്‍ നഷ്ടമായെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു.
സര്‍ക്കാറിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പോലും സൈന്യം വെറുതെ വിടാറില്ലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാറിനെതിരായ ശബ്ദങ്ങളെ അടിച്ചമര്‍ത്താനായി 2015 ല്‍ തുടങ്ങിയ സൈനിക നടപടിയാണ് കൂടുതല്‍ ഭീതിതമായ രീതിയിലെത്തിയിരിക്കുന്നത്.
എന്നാല്‍ രാജ്യത്തെ അക്രമി സംഘങ്ങളെ കീഴ്‌പ്പെടുത്തുക മാത്രമാണ് സൈന്യം ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമായ സമാഹചര്യത്തിലാണ് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന കണക്കുകള്‍ പുറത്ത് വരുന്നത്.
Post Your Comments